Overview
മഹനായ ഹമദാനി ശൈഖ് ആണ് നമ്മുടെ മഹ്ളറ പള്ളി നിർമിച്ചത്. ശൈഖ് ഇരിങ്ങാലക്കുട വന്ന വിവരം പൗര പ്രധാനികൾ അറിയുകയും ഇവിടുന്ന് ആളുകൾ പോയി ശൈഖിനെ നമ്മുടെ ഭാഗത്തെക്ക് കൊണ്ട് വരികയുമാണ് ഉണ്ടായത്. ശൈഖ് ദീനി പ്രവർത്തനം നടത്തുകയും അതിന് വേണ്ടി സഭ ഉണ്ടാക്കുകയും ചെയ്തു. ആ സഭയിലേക്ക് കുറെ ആളുകളെ ചേർക്കുകയും കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം തുടങ്ങി, ശൈഖിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശംസുദ്ധീന്‍ തങ്ങളാണ് ഇതൊക്കെ നോക്കി നടത്തിയിരുന്നത് . ആദ്യം ഓടിട്ട ഒരു ചെറിയ പള്ളിയായിരുന്നു വർഷങ്ങൾക്ക് ശേഷം ദ്രവിച്ച് തുടങ്ങിയ പള്ളി കുറെ സാമ്പത്തിക ബുദ്ധിമുട്ടുകളും കഷ്ടപാടുകളും സഹിച്ചു പൊളിച്ച് പണിതു. 1973 ൽ ആണ് പള്ളി പുതുക്കി പണിതത്. അതിന് ശേഷം മദ്രസ പ്രസ്ഥാനം വരികയും ഒരു ഓല ഷെഡ്ഡിൽ രണ്ട് ക്ളാസുകൾ തുടങ്ങുകയും ചെയ്തു. അതിന് ശേഷം ഓടിട്ട ഒരു പുതിയ മദ്രസ പണിതു.