Overview
നമ്മുടെ ഇപ്പോഴത്തെ സ്ഥലങ്ങളൊക്കെ പുതിയകാവ് മഹല്ലിൽ പെട്ടതായിരുന്നു . അന്നത്തെ കാലത്ത് സുബ്ഹിയുടെ നേരത്ത് തന്നെ ജുമുഅക്ക് പോകും എന്നൊക്കെയായിരുന്നു കാരണവൻമാർ പറഞ്ഞ് കേട്ടിട്ടുള്ളത്. ജനങ്ങള്‍ക്ക് ഇത്രയും ദൂരം ജുമുഅ ക്ക് പോകേണ്ട യാത്ര ബുദ്ധിമുട്ട് മനസ്സിലാക്കി പുത്തൻപള്ളി ഭാഗത്ത് ഷെഡ്ഡുണ്ടാക്കി ജുമുഅ തുടങ്ങി. പള്ളിയുടെ പരിസരത്തുള്ള സ്ഥലങ്ങളൊക്കെ പള്ളിക്ക് വേണ്ടി ചില പൗര പ്രധാനികൾ കൊടുത്തു. അന്ന് തരിശായും ശൂന്യമായും കിടന്നിരുന്ന ഈ സ്ഥലങ്ങൾ അന്നത്തെ ആചാരരീതികൾ അനുസരിച്ച് പാട്ടത്തിന് വാങ്ങി കൃഷി ചെയ്യാൻ ആരംഭിച്ചു. കൃഷി ചെയ്യ്ത് കിടുന്നതിൽ നിന്ന് ഒരു വിഹിതം പള്ളിക്ക് കൊടുക്കുമായിരുന്നു